Connect with us

Kerala

യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

പ്രതി യുവതിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ശേഖരിച്ച് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുകയായിരുന്നു .

Published

|

Last Updated

മാന്നാര്‍ | യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. മാവേലിക്കര കണ്ണമംഗലം കടവൂര്‍ വിളയില്‍ കിഴക്കെതില്‍ ജിഷ്ണു (19) ആണ് സംഭവത്തില്‍ അറസ്റ്റിലായത്.

പ്രതി യുവതിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ശേഖരിച്ച് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുകയായിരുന്നു . ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രതി യുവതിയുടെ സുഹൃത്തുക്കളുടെ ഫോണിലേക്ക് അയക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതോടെ യുവതി മാന്നാര്‍ പോലീസില്‍ പരാതി നല്‍കി. മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

---- facebook comment plugin here -----

Latest