Kerala
ഇരിട്ടിയില്‍ യുവാവ് ഭാര്യയേയും അമ്മായിഅമ്മയേയും വെട്ടിക്കൊന്നു
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കണ്ണൂര്‍ | കണ്ണൂര്‍ ഇരിട്ടിയില്‍ ഭാര്യയേയും അമ്മായിഅമ്മയേയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തില്‍ കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി സ്വദേശി ഹമീദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഹമീദിന്റെ ഭാര്യ സെല്‍മ(30) ,യുവതിയുടെ മാതാവ് പി കെ അലീമ(53), എന്നിവരാണ്
കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് രണ്ടുമണിക്കാണ് സംഭവം.
ആക്രമണത്തില്‍ സെല്‍മയുടെ മകനും പരുക്കേറ്റിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം.







