Connect with us

ISL 2021- 22

മഞ്ഞപ്പടയോട്ടം തുടരുന്നു; ചെന്നൈയിനെയും മുട്ടുകുത്തിച്ചു

എതിരില്ലാത്ത, എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയിനെ മഞ്ഞപ്പട കശക്കിയെറിഞ്ഞത്.

Published

|

Last Updated

പനാജി | ഐ എസ് എല്‍ കിരീട ജേതാക്കളായ മുംബൈ എഫ് സിയെ തകര്‍ത്ത പോരാട്ട വീര്യം കെടാതെ സൂക്ഷിച്ച്, കരുത്തരായ ചെന്നൈയിന്‍ എഫ് സിയെയും കീഴടക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. മുംബൈക്കെതിരെ എന്ന പോലെ എതിരില്ലാത്ത, എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയിനെ മഞ്ഞപ്പട കശക്കിയെറിഞ്ഞത്. ജോര്‍ജ് ഡയസ്, സഹല്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ഗോള്‍വേട്ടക്കാര്‍.

ഒമ്പതാം മിനുട്ടില്‍ തന്നെ ജോര്‍ജ് ഡയസിലൂടെ ലീഡ് നേടി മേധാവിത്വം പുലര്‍ത്താന്‍ കേരളത്തിനായി. ലല്‍തതംഗ ഖ്വാള്‍റിംഗ് ആയിരുന്നു അസിസ്റ്റ്. തുടര്‍ന്ന് 38ാം മിനുട്ടില്‍ സഹല്‍ സമദ് രണ്ടാം ഗോള്‍ നേടി. ആദ്യ ഷോട്ട് ഗോളി തടഞ്ഞെങ്കിലും തിരിച്ചുവന്ന ബോള്‍ വലക്കകത്താക്കുകയായിരുന്നു സഹല്‍. 79ാം മിനുട്ടില്‍ ലൂണയിലൂടെ കേരളത്തിന്റെ മൂന്നാമത്തെ ഗോളും ലഭിച്ചു. ലല്‍തതംഗ ഖ്വാള്‍റിംഗിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

Latest