Connect with us

dubai

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സീനെടുത്തവര്‍ക്ക് യു എ ഇയില്‍ പ്രവേശന വിലക്ക് നീക്കി

നേരത്തേ വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്ന് ഉള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും

Published

|

Last Updated

ദുബൈ | ലോകാരോഗ്യ സംഘടന അംഗീകരിച്ച് വാക്‌സീനെടുത്ത സ്ഥിര താമസക്കാര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനുണ്ടായിരുന്ന വിലക്ക് നീക്കി യു എ ഇ. നേരത്തേ വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്ന് ഉള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. സെപ്റ്റംബര്‍ 12 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക. ഇന്ത്യയടക്കം പതിനഞ്ച് രാജ്യങ്ങളിലെ യു എ ഇയിലെ സ്ഥിര താമസക്കാര്‍ക്ക് ഇനി നേരിട്ട് രാജ്യത്ത് പ്രവേശിക്കാം.

ഫെഡറല്‍ അഥോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. യാത്ര തിരിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് ഏതെങ്കിലും അംഗീകൃത ലാബില്‍ നിന്നും എടുത്ത ക്യൂ ആര്‍ കോഡുള്ള പി സി ആര്‍ ടെസ്റ്റ് റിസള്‍ട്ട് യാത്ര പുറപ്പെടും മുമ്പ് സമര്‍പ്പിക്കം. ബോര്‍ഡിങ്ങിന് മുമ്പും രാജ്യത്തെത്തി നാലാം ദിവസവും എട്ടാം ദിവസവും പി സി ആര്‍ ടെസ്റ്റ് എടുക്കണം.

എന്നാല്‍ 16 വയസ്സിന് താഴെയുള്ള കുട്ടികളെ ഈ നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.