Connect with us

Kerala

വിദ്യാര്‍ഥിയെ പ്രകൃതി വരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; രണ്ട് പേര്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

തൃശൂര്‍  | പതിനേഴുകാരനായ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല പട്ടിപറമ്പ് ആര്യമ്പടത്ത് വീട്ടില്‍ രഘു (38), വടക്കാഞ്ചേരി പത്താംകല്ല് പുത്തളകുളം വീട്ടില്‍ ബാദുഷ (20) എന്നിവരാണ് പിടിയിലായത്.

പതിനേഴുകാരനെ ഇരുവരും മോട്ടോര്‍ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. വടക്കാഞ്ചേരി പോലീസാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Latest