From the print
എസ് എസ് എഫ് 'പ്രിഫേസ്' പ്രൊഫഷനല്‍ ക്യാമ്പസ് നേതൃസംഗമം സമാപിച്ചു
പ്രൊഫ്സമ്മിറ്റ് അടുത്ത മാസം കൊല്ലത്ത്.

കോഴിക്കോട് നടന്ന പ്രിഫേസ് സംഗമം ടി കെ ഫിർദൗസ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് | പ്രൊഫഷനല്‍ കോഴ്സുകളെ ഇന്‍ഡസ്ട്രിയല്‍ മേഖലയുടെ ആവശ്യങ്ങളുമായി ബന്ധപ്പെടുത്തുന്നതിനും തദനുസൃതമായ പരിഷ്‌കാരങ്ങള്‍ കോഴ്സുകളില്‍ കൊണ്ടുവരുന്നതിനും സര്‍ക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും നടപടികള്‍ സ്വീകരിക്കണമെന്ന് എസ് എസ് എഫ് പ്രൊഫഷനല്‍ ക്യാമ്പസ് നേതൃസംഗമം ആവശ്യപ്പെട്ടു.
അടുത്ത മാസം 11,12,13. തീയതികളില്‍ കൊല്ലത്ത് നടക്കുന്ന 15ാമത് പ്രൊഫ് സമ്മിറ്റിനോടനുബന്ധിച്ചാണ് പ്രിഫേസ് നേതൃസംഗമങ്ങള്‍ സംഘടിപ്പിച്ചത്. സമസ്ത സെന്ററില്‍ നടന്ന സംഗമം സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് നിയാസ്, മുഹമ്മദ് ജാബിര്‍, അനീസ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
കായംകുളം മജ്‌ലിസ് ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന സംഗമം സംസ്ഥാന സെക്രട്ടറി ഇല്യാസ് സഖാഫി ഉദ്ഘാടനം ചെയ്തു. ബാസിം നൂറാനി, ത്വാഹാ മഹ്ളരി, മുഹമ്മദ് ഹാദി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.