Connect with us

kerala story film

ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം സ്റ്റേ ചെയ്തില്ല; ടീസർ പിൻവലിക്കാമെന്ന് നിർമാതാവ്

സിനിമയുടെ ട്രെയ്ലറില്‍ ഏതെങ്കിലുമൊരു മതത്തെ കുറ്റകരമായി ചിത്രീകരിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

Published

|

Last Updated

കൊച്ചി | ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ഹരജിയില്‍ ഇടക്കാല ഉത്തരവില്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. സിനിമയുടെ ട്രെയ്ലറില്‍ ഏതെങ്കിലുമൊരു മതത്തെ കുറ്റകരമായി ചിത്രീകരിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നുമില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടിട്ടുണ്ടെന്നും ജസ്റ്റിസ് എൻ നാഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്  ചൂണ്ടിക്കാട്ടി.

ഇത് ചരിത്ര സിനിമയല്ല. സാങ്കല്‍പികമാണ്. സിനിമ ഇസ്ലാം മതത്തിനെതിരെയല്ല. തീവ്രവാദ സംഘടനയായ ഐഎസിനെതിരെയല്ലേയെന്നും കോടതി ആരാഞ്ഞു. ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

അതേസമയം, 32,000-ത്തിലധികം സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റിലേക്കോ ഐഎസിലേക്കോ റിക്രൂട്ട് ചെയ്തതായി അവകാശപ്പെടുന്ന സിനിമയുടെ ടീസർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് ദി കേരള സ്റ്റോറിയുടെ നിർമ്മാതാവ് ഹൈക്കോടതിയെ അറിയിച്ചു.

കേരളത്തില്‍ പ്രദര്‍ശന കേന്ദ്രങ്ങളില്‍ സിനിമക്ക് തണുത്ത പ്രതികരണമാണുണ്ടായത്.

 

---- facebook comment plugin here -----

Latest