Connect with us

Kerala

കഞ്ചാവ് കൃഷി നശിപ്പിക്കാനിറങ്ങി വനത്തില്‍ കുടുങ്ങിയ പോലീസ് സംഘത്തെ തിരിച്ചെത്തിച്ചു

ചൊവ്വാഴ്ച രാത്രി വൈകി വനത്തിലെത്തിയ റെസ്‌ക്യൂ സംഘം ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് പോലീസ് സംഘവുമായി തിരിച്ചെത്തിച്ചത്.

Published

|

Last Updated

അഗളി |  കഞ്ചാവു തോട്ടം നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം സുരക്ഷിതമായി തിരിച്ചെത്തി. അഗളി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് ഇന്നലെ രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിപ്പോയത്. ചൊവ്വാഴ്ച രാത്രി വൈകി വനത്തിലെത്തിയ റെസ്‌ക്യൂ സംഘം ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് പോലീസ് സംഘവുമായി തിരിച്ചെത്തിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ച ഗൊട്ടിയാര്‍കണ്ടിയില്‍നിന്നുമാണ് പോലീസ് സംഘം കഞ്ചാവ് കൃഷി നശിപ്പിക്കാനായി കാട്ടിലേക്ക് പോയത്. .കഞ്ചാവുതോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ സംഘം വഴിതെറ്റി മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു. നേരമിരുട്ടിയതോടെ വഴി തിരിച്ചറിയാന്‍ കഴിയാതെ പോകുകയായിരുന്നു. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ചുണ്ടായിരുന്നതിനാല്‍ കുടുങ്ങിയ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.പുതൂര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ. ജയപ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അന്‍വര്‍, സുബിന്‍, വിശാഖ്, ഓമനക്കുട്ടന്‍, സുജിത്ത്, രാഹുല്‍ എന്നിവരും അട്ടപ്പാടി റേഞ്ചിലെ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് രണ്ട് ബീറ്റ് ഫോറസ്റ്റോഫീസര്‍മാരും മൂന്ന് വാച്ചര്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

Latest