Kerala
പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ല; പൂജാരിയെ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിച്ചു
പാലക്കാട് ആലത്തൂരിലെ വീഴുമല ക്ഷേത്രത്തിലെ പൂജാരി സുരേഷാണ് മര്‍ദനത്തിന് ഇരയായത്.

പാലക്കാട് | ബാധ ഒഴിപ്പിച്ചു തരാമെന്ന് പറഞ്ഞ് പൂജ നടത്തിയ പൂജാരിയെ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിച്ചു. പാലക്കാട് ആലത്തൂരിലെ വീഴുമല ക്ഷേത്രത്തിലെ പൂജാരി സുരേഷാണ് മര്‍ദനത്തിന് ഇരയായത്. പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
ഇരട്ടകുളം സ്വദേശികളായ രജിന്‍, വിപിന്‍, പരമന്‍ എന്നിവരാണ് പൂജാരിയെ മര്‍ദിച്ചതെന്നാണ് പരാതി. ഇവരെ ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെയായിരുന്നു സംഭവം. പ്രാര്‍ഥനാലയം നടത്തിവരുന്ന സുരേഷ് പ്രതികളുടെ ബന്ധു വീട്ടില്‍ ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പൂജ നടത്തിയിരുന്നു. എന്നാല്‍, ബാധ ഒഴിഞ്ഞില്ലെന്നാണ് ആരോപണം.
---- facebook comment plugin here -----