Kerala
സുരക്ഷ നല്‍കണമെന്ന ഉത്തരവ് നടപ്പാക്കിയില്ല; സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അദാനി ഗ്രൂപ്പ്
തുറമുഖ നിര്‍മാണം നിലച്ചിരിക്കുകയാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. കോടതിയലക്ഷ്യ ഹരജി നാളെ പരിഗണിക്കും.
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ്. പോലീസ് സുരക്ഷ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നാണ് ആരോപണം.
സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിക്കായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. തുറമുഖ നിര്‍മാണം നിലച്ചിരിക്കുകയാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. കോടതിയലക്ഷ്യ ഹരജി നാളെ പരിഗണിക്കും.







