Connect with us

NIT calicut

ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച എന്‍ ഐ ടി അധ്യാപിക അവധിയിലെന്ന് അധികൃതര്‍

ചോദ്യം ചെയ്യലിന് ഹാജകാരാന്‍ കുന്ദമംഗലം പോലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും.

Published

|

Last Updated

കോഴിക്കോട് | ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട കോഴിക്കോട് എന്‍ ഐ ടിയിലെ അധ്യാപിക ഷൈജ ആണ്ടവന്‍ ഒളിവില്‍. ഷൈജ ആണ്ടവന്‍ അവധിയില്‍ ആണെന്നാണ് എന്‍ ഐ ടി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ചോദ്യം ചെയ്യലിന് ഹാജകാരാന്‍ കുന്ദമംഗലം പോലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും. ഷൈജ ആണ്ടവന്റെ വിലാസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഇന്നലെ എന്‍ ഐ ടി രജിസ്ട്രാര്‍ കുന്ദമംഗലം പോലീസിന് കൈമാറിയിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ ആധികാരികത, ഇത്തരമൊരു കമന്റ്് ഇടാനുള്ള സാഹചര്യം തുടങ്ങിയ കണ്ടെത്താനാണു മൊഴിയെടുക്കുന്നത്. ഇവര്‍ക്കൊപ്പം കമന്റുകള്‍ ഇട്ട മറ്റ് ആളുകളുടെ വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഷൈജയുടെ ഉള്‍പ്പെടെ ഐ പി അഡ്രസ് കണ്ടെത്താന്‍ സൈബര്‍ പോലീസും അന്വേഷണം തുടങ്ങി.

എന്‍ ഐ ടിയില്‍ അധികാരികളുടെ പിന്തുണയോടെ വര്‍ഗീയ നീക്കങ്ങള്‍ നടക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ കോളജില്‍ കാവി നിറത്തില്‍ ഇന്ത്യന്‍ ഭൂപടം വരച്ചു പരിപാടി നടന്നിരുന്നു. ഇതിനെതിരെ രംഗത്തു വന്ന ദലിത് വിദ്യാര്‍ഥിയെ സസ്‌പെന്റ് ചെയ്തതു വിവാദമായി. ഇതിനിടെയാണ് അധ്യാപിക ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് കമന്റിട്ടതും വിവാദമായത്.

---- facebook comment plugin here -----

Latest