Kerala
ഇടുക്കിയില് 18കാരിയെ കൊന്ന് കത്തിച്ച് 19കാരന്; പ്രതി കസ്റ്റഡിയില്
പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തിയ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂര് സ്വദേശിനിയുടേതാണ്.
ഇടുക്കി|ഇടുക്കിയില് 18കാരിയെ കൊന്ന് കത്തിച്ച് 19കാരന്. പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂര് സ്വദേശിനിയായ 18 കാരിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
യുവതിയെ ആണ്സുഹൃത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. പ്രതി രാജാക്കാട് സ്വദേശി ഖജനപ്പാറ സ്വദേശി നിഷാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്ക്കമാണ് കൊലപാതകത്തിലെത്തിച്ചത്. യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോള് ഒഴിച്ച് കത്തിക്കുകയായിരുന്നു. മരണം ഉറപ്പാക്കാന് മുഖത്ത് കല്ലുകൊണ്ട് അടിച്ചെന്നും പ്രതി പോലീസിന് മൊഴി നല്കി.
Content Highlights: An 18-year-old girl from Bodinayakkanur was strangled to death and burnt near the Pambla dam in Idukki following a dispute over marriage. Her 19-year-old male friend, Nishanth, has been taken into custody by the police after confessing to the crime.




