Kerala
മാസപ്പടി കേസ്; പിണറായിയും റിയാസും സുപ്രീം കോടതിയെ സമീപിച്ചു
ഹരജി അടിയന്തരമായി പരിഗണിക്കക്കാന് സുപ്രീംകോടതി വിസമ്മതിച്ചു
ന്യൂഡല്ഹി | മാസപ്പടി കേസില് ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്മന്ത്രി മുഹമ്മദ് റിയാസും സുപ്രീംകോടതിയില് അപ്പീല് സമര്പ്പിച്ചു. വിജിലന്സ് എഫ്ഐആര് നടപടികള് സ്റ്റേ ചെയ്യണമെന്നാണ് ഹര്ജിയിലെ പ്രധാന ആവശ്യം. അതേ സമയം ഹരജി അടിയന്തരമായി പരിഗണിക്കക്കാന് സുപ്രീംകോടതി വിസമ്മതിച്ചു
ഹരജി ഇന്ന് പരിഗണിക്കില്ലെന്നാണ് സൂചന. മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്യാനുള്ള സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ അപ്പീല് നല്കാന് അനുമതി തേടിയ ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയെ സമീപിച്ചത്.
എഫ്ഐആര് രജിസ്റ്റര് ചെയ്യുന്നതിന് മുമ്പ് പ്രതികളുടെ വാദം കേള്ക്കേണ്ടതില്ലെന്നും അതുകൊണ്ട് നിയമപരമായ അവകാശങ്ങളുടെ ലംഘനം സംഭവിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുകളുണ്ടെങ്കില് പ്രാഥമിക അന്വേഷണം നിര്ബന്ധമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന് നിര്ദേശിച്ച സിംഗിള് ബെഞ്ച് ഉത്തരവ് നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു പ്രതികളുടെ വാദം.
Content Highlights: Political figures Pinarayi Vijayan and Mohamed Riyas filed an appeal in the Supreme Court against the High Court order in the Masappadi case. The petition requests a stay on the vigilance FIR proceedings. However, the Supreme Court declined to hear the petition urgently today.



