Connect with us

Kerala

ചികിത്സയിലായിരുന്ന മകള്‍ മരിച്ചതില്‍ മനംനൊന്ത് അമ്മ ആത്മഹത്യചെയ്തു

ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി.

Published

|

Last Updated

കോതമംഗലം | ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകള്‍ മരിച്ചതില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്‌നേഹ ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഇരുപത്തിനാലുകാരി മരണത്തിനു കീഴടങ്ങിയത്.

രണ്ട് മാസം മുമ്പ് ചിറയിന്‍കീഴില്‍ വെച്ചാണ് സ്‌നേഹക്ക് അപകടത്തില്‍ പരുക്കേറ്റത്. മകളുടെ മരണ വിവരം അറിഞ്ഞ അമ്മ ഗായത്രി നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്ത് തൂങ്ങിമരിക്കുകയായിരുന്നു.

ആലുവ യുസി കോളജ് എംബിഎ വിദ്യാര്‍ഥിനിയാണ് സ്‌നേഹ. മഹാരാഷ്ട്ര സ്വദേശി ഹനുമന്ത് നായിക്കാണ് ഗായത്രിയുടെ ഭര്‍ത്താവ്. ഹനുമന്ത് 30 വര്‍ഷത്തോളം കോതമംഗലത്ത് ജ്വല്ലറി ജീവനക്കാരനാണ്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)