Connect with us

Kerala

ഓപറേഷന്‍ ബേലൂര്‍ മഖ്‌ന; ദൗത്യസംഘം സജ്ജം, അനുയോജ്യ സാഹചര്യത്തില്‍ മയക്കുവെടി

ആന മണ്ണുണ്ടിയില്‍ ഉണ്ടെന്നാണ് സൂചന. കാട്ടിക്കുളം വനമേഖലയോടു ചേര്‍ന്ന കോളനിയാണ് മണ്ണുണ്ടി.

Published

|

Last Updated

മാനന്തവാടി | വയനാട്ടില്‍ പടമലയില്‍ വീട്ടുവളപ്പില്‍ കയറി ഒരാളെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വെക്കാന്‍ ദൗത്യസംഘം പ്രദേശത്തെത്തി. ഓപറേഷന്‍ ബേലൂര്‍ മഖ്‌ന എന്ന പേരിലാണ് ദൗത്യം നടത്തുന്നത്.

ആന മണ്ണുണ്ടിയില്‍ ഉണ്ടെന്നാണ് സൂചന. കാട്ടിക്കുളം വനമേഖലയോടു ചേര്‍ന്ന കോളനിയാണ് മണ്ണുണ്ടി. റേഡിയോ കോളറില്‍ നിന്നുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ആനയെ ഇതുവരെ കൃത്യമായി സ്‌പോട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. സിഗ്നലുകള്‍ മാത്രമാണ് ലഭിച്ചത്. ട്രാക്ക് ചെയ്യാനുള്ള ശ്രമം നടന്നുവരികയാണ്.

ഡി എഫ് ഒ. ഷജ്ന കരീമും സ്ഥലത്തുണ്ട്. സി സി എഫും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്ന് ഡി എഫ് ഒമാരും നാല് വെറ്ററിനറി ഡോക്ടര്‍മാരും ദൗത്യസംഘത്തിലുണ്ട്. പറമ്പിക്കുളം വൈല്‍ഡ് ലൈഫ് വാര്‍ഡനും സ്ഥലത്തുണ്ട്. അനുയോജ്യമായ സാഹചര്യത്തില്‍ ആനയെ കണ്ടാല്‍ മയക്കുവെടി വെക്കും.

ദൗത്യത്തിനായി നാല് കുങ്കിയാനകളെ ബാവ്ലിയില്‍ എത്തിച്ചിട്ടുണ്ട്. കോന്നി സുരേന്ദ്രന്‍, ഭരത്, സൂര്യന്‍, വിക്രം എന്നീ ആനകളെയാണ് എത്തിച്ചിട്ടുള്ളത്.

 

 

 

Latest