Connect with us

Kerala

മന്ത്രിയുടെ പ്രസ്താവന ഞെട്ടലുണ്ടാക്കുന്നത്; മുഖ്യമന്ത്രി ഉചിത തീരുമാനമെടുക്കുമെന്ന് കരുതുന്നു: ഗവര്‍ണര്‍

മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എല്ലാം നിരീക്ഷിച്ചു വരികയാണ്.

Published

|

Last Updated

തിരുവനന്തപുരം | മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അദ്ദേഹം ഉചിതമായ തീരുമാനം എടുക്കുമെന്ന് കരുതുന്നു. എല്ലാം നിരീക്ഷിച്ചു വരികയാണ്. ജനപ്രതിനിധികള്‍ക്ക് ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതയുണ്ട്. പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് താന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഭരണഘടനയെ വിമര്‍ശിച്ചു കൊണ്ടുള്ള മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും ബി ജെ പിയും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. എഴുതിവെച്ചിരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനും പറ്റിയ ഭരണഘടനയാണെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന സി പി എം പരിപാടിയിലാണ് അദ്ദേഹം വിവാദ പ്രസംഗം നടത്തിയത്. ഭരണഘടനയില്‍ മതേതരത്വം, ജനാധിപത്യം കുന്തം, കുടചക്രവുമൊക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി എഴുതിവെക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

 

Latest