Connect with us

sexual harassment

വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ ആളോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് പോലീസ്

വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി

Published

|

Last Updated

കൊച്ചി | വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നെടുമ്പാശ്ശേരി പോലീസ് അന്വേഷണം തുടരുന്നു. നടിയുടെ മൊഴി പ്രകാരം ആന്റോ എന്ന യാത്രക്കാരനോട് ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്.സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് അടുത്തിരുന്ന യാത്രക്കാരന്‍ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. വിമാനത്തില്‍ പരാതി നല്‍ കിയ പ്പോള്‍ സീറ്റ് മാറ്റി നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം പോ ലീസിന് പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചുവെന്നും നടി സമൂഹമാധ്യമത്തില്‍ കുറി ച്ചിരുന്നു. യാത്ര ക്കാരന്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണു കരുതുന്നത്. പരാതി സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നു പോലീസ് അറിയിച്ചു.

 

Latest