Connect with us

Kerala

മോഷണശ്രമത്തിനിടെ ഓടിരക്ഷപ്പെട്ടയാള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

രാജേന്ദ്രന്‍ ശബ്ദമുണ്ടാക്കി അയല്‍ക്കാരെ വിവരമറിയിക്കാന്‍ ശ്രമിക്കവേയാണ് ജോസഫ് ഓടിയത്

Published

|

Last Updated

ഇടുക്കി | നെടുങ്കണ്ടത്ത് മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടയാളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണ് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഓട്ടോ ഡ്രൈവറായ ചെമ്മണ്ണാര്‍ സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാന്‍ കയറിയിരുന്നത്. മോഷണശ്രമത്തിനിടെ ശബ്ദം കേട്ട് രാജേന്ദ്രന്‍ ഉണരുകയും ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയുമായിരുന്നു. ജോസഫിന്റെ ആക്രമണത്തില്‍ രാജേന്ദ്രന്റെ മുഖത്ത് പരുക്കേറ്റിരുന്നു.

രാജേന്ദ്രന്‍ ശബ്ദമുണ്ടാക്കി അയല്‍ക്കാരെ വിവരമറിയിക്കാന്‍ ശ്രമിക്കവേയാണ് ജോസഫ് ഓടിയത്. രാത്രി നാട്ടുകാര്‍ ഇയാളെ അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനുശേഷം പുലര്‍ച്ചെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Latest