Connect with us

binoy viswam

ഇടതു മുന്നണിയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കും: ബിനോയ് വിശ്വം

ആര്‍ എസ് എസ് വിരുദ്ധ നിലപാടിലൂന്നി എല്‍ ഡി എഫിനെ ശക്തിപ്പെടു ത്തുകയാണ് ലക്ഷ്യം

Published

|

Last Updated

തിരുവനന്തപുരം | ഇടതു മുന്നണിയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണു നേതൃത്വം നല്‍കുകയെന്നു സി പി ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വം പറഞ്ഞു.

എല്‍ ഡി എഫിനെ ശക്തിപ്പെടുത്തുന്ന വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളുമാണ് സി പി ഐ മുന്നോട്ടു വയ്ക്കുക. ആര്‍ എസ് എസ് വിരുദ്ധ നിലപാടിലൂന്നി എല്‍ ഡി എഫിനെ ശക്തിപ്പെടു ത്തുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാനുള്ള മഹത്തായ സമരമാണ് വരാന്‍ പോകുന്നത്. ആര്‍ എസ് എസ് ഇതില്‍ ജയിക്കാന്‍ പാടില്ല. ഇതാണ് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മര്‍മം. അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ എം.പിമാരെ മാത്രമേ വിശ്വസിച്ച് തിരഞ്ഞെടുക്കാന്‍ പറ്റൂ. പാര്‍ലിമെന്റില്‍ ഇടതുപക്ഷ ത്തിന്റെ ശക്തി വര്‍ധിപ്പിക്കുക എന്നതു പ്രധാനമാണ്. മറ്റുള്ളവര്‍ എത്രകാലം മതേതര ചേരിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പറയാന്‍ പറ്റില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Latest