Connect with us

Kerala

പെണ്‍കുട്ടിയെ വീട്ടില്‍ കയറി കടന്നുപിടിച്ച സംഭവം; പ്രതി പിടിയില്‍

കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാംരാജിനെയാണ് പിടികൂടിയത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ കടന്നുപിടിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാംരാജിനെയാണ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചക്കാണ് പെണ്‍കുട്ടിയെ പ്രതി വീട്ടിനുള്ളില്‍ കയറി കടന്നുപിടിച്ചത്. പ്രതിയെ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു.

പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്കെതിരെയാണ് അതിക്രമമുണ്ടായത്. സംഭവ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നു. പഴനി തീര്‍ഥാടകനെന്ന് പറഞ്ഞെത്തിയ യുവാവ് ഭസ്മം നല്‍കാനെന്ന വ്യാജേന വീടിനകത്തു കയറി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. എന്നാല്‍, സമീപത്തെ സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 

Latest