swapnasuresh
സ്വപ്ന സുരേഷിനെതിരായ എഫ് ഐ ആര് ഹൈക്കോടതി സ്റ്റേ ചെയ്തു
തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിനാണു സ്റ്റേ
കൊച്ചി | സി പി എം നേതാക്കളെ നിരന്തരം അപമാനിക്കുന്നു എന്ന പരാതിയില്‍ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര് ഹൈക്കോടതി സ്റ്റേ ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തുടങ്ങിയവരെ സ്വപ്ന സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നു കാണിച്ചു സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ തളിപ്പറമ്പ് സി ഐ ബെംഗളുരുവിലാണ്. ഇതിനിടെയാണ് സ്വപ്ന ഹൈക്കോടതിയില്‍ നിന്നു സ്റ്റേ നേടിയത്. കേസ് സ്റ്റേ ചെയ്തതോടെ സി ഐക്ക് ഇരുവരെയും ചോദ്യം ചെയ്യാന്‍ കഴിയില്ല.







