Connect with us

Kerala

കൊച്ചി മെട്രോ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

വിജ്ഞാപനത്തില്‍ മാറ്റം വരുത്തിയതും ഉദ്യോഗാര്‍ഥിയെ തിരഞ്ഞെടുത്തതും ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി

Published

|

Last Updated

കൊച്ചി | കൊച്ചി മെട്രോയുടെ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ നിയമം ഹൈക്കോടതി റദ്ദാക്കി. മാര്‍ക്കറ്റിങ് ജനറല്‍ മാനേജറെ നിയമിച്ചത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പൊതു സ്ഥാപനം എന്ന നിലയില്‍ കൊച്ചി മെട്രോയിലെ നിയമനം സുതാര്യവും സംശയാതീതവുമായിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിജ്ഞാപനത്തില്‍ മാറ്റം വരുത്തിയതും ഉദ്യോഗാര്‍ഥിയെ തിരഞ്ഞെടുത്തതും ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. നിരീഷ് ചക്കംകുളങ്ങരയെ മാര്‍ക്കറ്റിങ് ജനറല്‍ മാനേജറായി നിയമിച്ചത് ചോദ്യം ചെയ്ത് ഇടപ്പള്ളി സ്വദേശി സുരേഷ് ജോര്‍ജ്ജാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറഞ്ഞ പ്രായപരിധി ആദ്യം നിശ്ചയിച്ചത് 45 വയസായിരുന്നെന്നും ഇത് പിന്നീട് അട്ടിമറിച്ചെന്നും, അഭിമുഖത്തില്‍ സംശയാസ്പദമായി കൂടുതല്‍ മാര്‍ക്ക് നല്‍കിയെന്നും ഹരജിയില്‍ പറയുന്നു

Latest