Kerala
വീട്ടുമുറ്റത്ത് ചിതയൊരുക്കി ഗൃഹനാഥന്‍ ജീവനൊടുക്കി
വിറക് അടുക്കിവെച്ച് തീ കത്തുന്ന നിലയിലായിരുന്നു. ഒടുവിലാണ് മൃതദേഹം കണ്ടത്.

കൊല്ലം | കൊല്ലം പുത്തൂരിൽ വീട്ടുമുറ്റത്ത് ചിതയൊരുക്കി ഗൃഹനാഥന്‍ ജീവനൊടുക്കി. വൈദ്യര്‍ മുക്ക് സ്വദേശി വിജയനാ(68)ണ് മരിച്ചത്. സഹോദരി ശാന്തയാണ് മൃതദേഹം കത്തുന്ന നിലയില്‍ ആദ്യം കണ്ടത്. നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിറക് അടുക്കിവെച്ച് തീ കത്തുന്ന നിലയിലായിരുന്നു. ഒടുവിലാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
---- facebook comment plugin here -----