Connect with us

Kerala

26കാരിയെ പീഡിപ്പിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

സംഗീതം പഠിക്കാനെത്തിയ 26 കാരിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

Published

|

Last Updated

കൊച്ചി | സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. വൈപ്പിന്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൊട്ടിക്കത്തറ കെകെ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. സംഗീത അധ്യാപകനായ ഉണ്ണികൃഷ്ണന്‍ മാലിപ്പുറം വളപ്പില്‍ സോപാനം എന്ന സംഗീത വിദ്യാലയം നടത്തുന്നുണ്ട്. ഇവിടെ സംഗീതം പഠിക്കാനെത്തിയ 26 കാരിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് പഞ്ചായത്ത് അംഗമായ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ് പിന്തുണയോടെയായിരുന്നു് പ്രസിഡന്റായത്.

Latest