Connect with us

National

പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കത്തിച്ചു

കുടുംബ വഴക്കിനു കാരണം മകളാണെന്ന് ധരിച്ചായിരുന്നു പിതാവിന്റെ ക്രൂരത

Published

|

Last Updated

ജയ്പൂര്‍ |  രാജസ്ഥാനില്‍ പിതാവ് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പാലി ജില്ലയിലാണ് സംഭവം. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതി ശിവ് ലാല്‍ മേഘ്വാളിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിയുമായി പിരിഞ്ഞ് ഭാര്യയും മകളും ഗുജറാത്തിലായിരുന്നു താമസം. കുടുംബ വഴക്കിനു കാരണം 32കാരിയായ മകളാണെന്ന് ധരിച്ചായിരുന്നു പിതാവിന്റെ ക്രൂരത

ശിവലാല്‍ മേഘ്വാള്‍ 12 വര്‍ഷമായി കുടുംബവുമായി വേര്‍പ്പിരിഞ്ഞ് പാലി ജില്ലയിലാണ് കഴിയുന്നത്. ഭാര്യയുമായി വേര്‍പ്പിരിഞ്ഞതിനു  പിന്നില്‍ മൂത്ത മകളായിരുന്നുവെന്ന് ശിവലാല്‍ വിശ്വസിച്ചിരുന്നു.

തിങ്കളാഴ്ച പാലിയിലെ ഒരു ഗ്രാമത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരുന്നു പ്രതിയുടെ രണ്ട് പെണ്‍മക്കളും എത്തിയത്.മൂത്ത മകള്‍ നിര്‍മ്മയോട് കുറച്ചു കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടെന്നും തന്നോടൊപ്പം വരണമെന്നും പ്രതി ആവശ്യപ്പെട്ടു. ആളൊഴിഞ്ഞ സ്ഥലത്തേക്ക് നിര്‍മ്മയെ കൂട്ടിക്കൊണ്ടു പോയശേഷമായിരുന്നു കൃത്യം നടത്തിയത്. മകളെ കഴുത്തറുത്ത് കൊന്നശേഷം പെട്രോള്‍ ഉപയോഗിച്ച് തീ കൊളുത്തി.

 

---- facebook comment plugin here -----

Latest