Connect with us

National

കെജ് രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി

ഈ വിഷയത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ് രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഈ വിഷയത്തില്‍  ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി തള്ളിയത്.

സുര്‍ജിത് സിംഗ് യാദവ് എന്നയാളാണ് കെജ് രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കെജ് രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിനുള്ള നിയമ തടസ്സം എന്താണെന്ന് പരാതിക്കാരനോട് കോടതി ചോദിച്ചു.

ഇതിനിടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അരവിന്ദ് കെജ് രിവാളിനെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കി. മാര്‍ച്ച് 21 ന് രാത്രിയാണ് മദ്യനയ അഴിമതി കേസില്‍ കെജ് രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മാര്‍ച്ച് 28 വരെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Latest