Connect with us

National

അമിത് ഷായുടെ പരിപാടിക്കിടെ മരിച്ചവരുടെ എണ്ണം 12 ആയി

നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രയില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. അതേ സമയം നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. സംഭവത്തെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമെന്നാണ് എന്‍സിപി ആരോപിച്ചത്.

.മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ മഹാരാഷ്ട്രാ ഭൂഷണ്‍ സമ്മാനിക്കുന്ന ചടങ്ങാണ് ദുരന്ത വേദിയായതി. പരിപാടിക്കായി ലക്ഷക്കണക്കിന് പേരെത്തിയിരുന്നെങ്കിലും കൊടും ചൂടില്‍ നിന്നും രക്ഷക്കായി സകര്യങ്ങളൊരുക്കിയിരുന്നില്ല. രാവിലെ എട്ടരയോടെ എത്തിയ ജനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് പരിപാടി കഴിഞ്ഞ് മടങ്ങാനായത്.

Latest