Connect with us

Kerala

കോട്ടയത്ത് വീട് പൊളിക്കുന്നതിനിടെ ബീം വീണ് തൊഴിലാളി മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

മണ്ണുമാന്തിയന്ത്രം എത്തിച്ച് ബീം ഉയര്‍ത്തി തൊഴിലാളികളെ പുറത്തെടുക്കുകയായിരുന്നു

Published

|

Last Updated

കോട്ടയം |  വീട് പൊളിക്കുന്നതിനിടെ കോണ്‍ഗ്രീറ്റ് ബീം ദേഹത്ത് പതിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി ജിതന്ദര്‍ (29) ആണ് മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിന്‍ നാഥ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കോട്ടയം ചങ്ങനാശ്ശേരിയില്‍ കാക്കാംതോട് പുതുപ്പറമ്പില്‍ പി സി ജയിംസിന്റെ വീട് പൊളിച്ചു നീക്കുന്നതിനിടെയാണ് അപകടം. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. വീട് പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.

ചങ്ങനാശേരി പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണുമാന്തിയന്ത്രം എത്തിച്ച് ബീം ഉയര്‍ത്തി തൊഴിലാളികളെ പുറത്തെടുക്കുകയായിരുന്നു. ജിതന്ദര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Latest