Connect with us

Kerala

വിവാഹവാഗ്ദാനം നല്‍കിയ ലൈംഗികപീഡനം;കൊല്ലം സ്വദേശി അറസ്റ്റില്‍

2021 മേയിലാണ് വീട്ടില്‍ അതിക്രമിച്ചുകയറി ഇയാള്‍ യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പീഡിപ്പിച്ചത്

Published

|

Last Updated

പത്തനംതിട്ട |  വീട്ടില്‍ അതിക്രമിച്ചകയറി യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി രാജാസുധ വീട്ടില്‍ മിഥുന്‍ രാജ് (28) ആണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്. 2021 മേയിലാണ് വീട്ടില്‍ അതിക്രമിച്ചുകയറി ഇയാള്‍ യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പീഡിപ്പിച്ചത്. തുടര്‍ന്ന് ജൂലൈയില്‍ പ്രലോഭിപ്പിച്ചുകൊണ്ടുപോയി സൂര്യനെല്ലിയിലെ റിസോര്‍ട്ടില്‍ വച്ചു പലതവണ ലൈംഗികമായി പീഡിപ്പിച്ചു.

ഇന്നലെ യുവതി കൊടുമണ്‍ സ്റ്റേഷനിലെത്തി മൊഴിനല്‍കിയതിനെന്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, രാത്രി തന്നെ പ്രതിയെ വീടിന് സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest