Kerala
മള്ഹർ സ്വലാത്ത് മജ്ലിസ് മറ്റന്നാള്‍
മള്ഹർ വൈസ് ചെയര്‍മാൻ സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി നേതൃത്വം നൽകും
മഞ്ചേശ്വരം | മള്ഹറു നൂരിൽ ഇസ് ലാമിത്തഅലിമിയുടെ ആഭിമുഖ്യത്തിൽ മാസാന്തം നടന്ന് വരുന്ന സ്വലാത്ത് മജ്ലിസ് മറ്റന്നാള്‍ മഗ് രിബ് നിസ്‌കാരാനന്തരം മള്ഹർ ക്യാമ്പസില്‍ നടക്കും. മള്ഹർ വൈസ് ചെയര്‍മാൻ സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി നേതൃത്വം നൽകും.
ഉമറുൽ ഫാറൂഖ് മദനി മച്ചംപാടി പ്രഭാഷണം നടത്തും. സയ്യിദ് അഹ്മദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി, സയ്യിദ് മുസ്തഫ സിദ്ദീഖി മംബുറം, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറംബ്, ഹസൻ സഅദി അൽ അഫ്ളലി, അബൂബക്കർ സിദ്ദീഖ് സഅദി തൗടുഗോളി, സുബൈർ സഖാഫി വട്ടോളി, കുഞ്ഞാലി സഖാഫി കോട്ടൂർ, അബ്ദുസ്സലാം മിസ്ബാഹി, അബ്ദുറഊഫ് മിസ്ബാഹി ബദിയടുക്ക, ത്വയ്യിബ് സഅദി കുന്നുംപുറം, അഡ്വ.ഹസൻ കുഞ്ഞി മള്ഹർ സംബന്ധിക്കും.







