Connect with us

Kerala

അഞ്ച് വര്‍ഷം മുമ്പ് വെട്ടേറ്റ സി പി എം പ്രവര്‍ത്തകന്‍ ചികിത്സയിലിരിക്കെ മരിച്ചു

Published

|

Last Updated

പാലക്കാട് | പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ച് വര്‍ഷം മുമ്പ് വെട്ടേറ്റ സി പി എം പ്രവര്‍ത്തകന്‍ ചികിത്സയിലിരിക്കെ മരിച്ചു. ചീരക്കുഴി സ്വദേശിയും സി ഐ ടി യു ചുമട്ടുതൊഴിലാളിയുമായിരുന്ന ആര്‍ വാസുവാണ് മരിച്ചത്.

2017 ഫെബ്രുവരി 11 ന് രാവിലെയാണ് വാസുവിന് വെട്ടേറ്റത്. അക്രമികള്‍ കുണ്ടുകാട് പാര്‍ട്ടി ഓഫീസില്‍ കയറി വെട്ടുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ വാസുവിന് ചികിത്സയിലിരിക്കെ വൃക്കരോഗവും ബാധിച്ചിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ല.