Connect with us

cpim disciplinary action

കൊല്ലം ജില്ലയിലെ തോല്‍വികളില്‍ സി പി ഐ എം വിശദീകരണം തേടി

തുളസീധര കുറുപ്പ്, പി ആര്‍ വസന്തന്‍, പ്രസന്നകുമാര്‍ എന്നിവര്‍ വിശദീകരണം നല്‍കണം. മുന്‍ മന്ത്രയും കുണ്ടറ എം എല്‍ എയുമായിരുന്ന ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവാണ് തുളസീധര കുറുപ്പ്

Published

|

Last Updated

കൊല്ലം | ജില്ലയിലെ പ്രധാന സിറ്റിംഗ് സീറ്റുകളിലെ പരാജയത്തില്‍ സി പി ഐ എം വിശദീകരണം തേടി. കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിലെ പരാജയത്തിന്മേലാണ് സി പി ഐ എം വിശദീകരണം തേടിയത്. കൊല്ലത്തെ മൂന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ നിന്നാണ് വിശദീകരണം തേടിയത്. തുളസീധര കുറുപ്പ്, പി ആര്‍ വസന്തന്‍, പ്രസന്നകുമാര്‍ എന്നിവര്‍ വിശദീകരണം നല്‍കണം. മുന്‍ മന്ത്രയും കുണ്ടറ എം എല്‍ എയുമായിരുന്ന ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവാണ് തുളസീധര കുറുപ്പ്.

കരുനാഗപ്പള്ളി, കുണ്ടറ ഏരിയാ സെക്രട്ടറിമാരോടും പാര്‍ട്ടിയില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടാകും. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം.

Latest