periya murder
പെരിയ ഇരട്ടക്കൊല കേസില്‍ വി പി പി മുസ്തഫയെ സി ബി ഐ ചോദ്യം ചെയ്തു
ഇരട്ടക്കൊലക്ക് മുമ്പ് കല്യോട്ട് സി പി എം പൊതുയോഗത്തില്‍ വി പി പി മുസ്തഫ നടത്തിയ പ്രസംഗം വിവാദമായിരുന്നു
കാസര്‍ഗോഡ് | പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കുന്ന സി ബി ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി പി പി മുസ്തഫയെ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ടി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. നിലവില്‍ സംസ്ഥാന മന്ത്രി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.
ഇരട്ടക്കൊലക്ക് മുമ്പ് കല്യോട്ട് സി പി എം പൊതുയോഗത്തില്‍ വി പി പി മുസ്തഫ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ക്രൈംബ്രാഞ്ച് നേരത്തെ തയ്യാറാക്കിയ കുറ്റപത്രത്തില്‍ സാക്ഷിയാണ് മുസ്തഫ.







