Connect with us

Kerala

ഒഡിഷ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസ് ; പ്രതി അറസ്റ്റില്‍

കൊലപാതക ശേഷം ഒഡിഷയിലേക്ക് ഒളിവില്‍ പോയ പ്രതിയെ റെമനി ഗുഡയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ പൂച്ചാക്കലില്‍ ഒഡിഷ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇരുപത്തിയെട്ടുകാരന്‍ അറസ്റ്റില്‍. ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെയായിരുന്നു ഒഡിഷ സ്വദേശിനിയായ റ്വിതിക സാഹു കൊല്ലപ്പെട്ടത്. കൃത്യം നടത്തി ഒളിവില്‍ പോയ റിത്വികയുടെ സുഹൃത്ത് കൂടിയായ സാമുവല്‍ രൂപമതിയാണ് അറസ്റ്റിലായത്.

പെരുമ്പളം ജംക്ഷനു സമീപമുള്ള കമ്പനിയില്‍വച്ചാണ് തൊഴിലാളിയായ റ്വിതികയെ സുഹൃത്തായ സാമുവല്‍ കുത്തി പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി കോട്ടയത്ത് ചികിത്സയിലിരിക്കെ ഏപ്രില്‍ നാലാം തിയ്യതിയാണ് മരിച്ചത്.

റിത്വികയും സാമുവലും അടുപ്പത്തിലായിരുന്നു.യുവാവിന് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലായതോടെ റിത്വിക ബന്ധത്തില്‍ നിന്നും പിന്മാറി. ഇതേ തുടര്‍ന്നുണ്ടായ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതക ശേഷം ഒഡിഷയിലേക്ക് ഒളിവില്‍ പോയ പ്രതിയെ റെമനി ഗുഡയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഒഡീഷയില്‍ നിന്നും അരൂര്‍,പൂച്ചാക്കല്‍, മലപ്പുറം ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പ്രതിയുമായി പരിചയമുള്ള നിരവധി പേരെ ചോദ്യം ചെയ്തതിലൂടെയാണ് സാമുവലിന്റെ സ്ഥലത്തെ സംബന്ധിച്ച സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Latest