Connect with us

goa election

കോണ്‍ഗ്രസ് എം എല്‍ എക്ക് ആജീവനാന്ത ക്യാബിനറ്റ് പദവി നല്‍കി ഗോവയിലെ ബി ജെ പി സര്‍ക്കാര്‍

നീക്കം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മന്ത്രിസഭാംഗമായ മകനെതിരെ അച്ഛന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ

Published

|

Last Updated

പനജി | ഗോവയില്‍ കോണ്‍ഗ്രസ് എം എല്‍ എക്ക് ആജീവനാന്ത ക്യാബിനറ്റ് പദവി നല്‍കി ബി ജെ പി സര്‍ക്കാര്‍. ഗോവയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന 87കാരനായ പ്രതാപ് സിംഗ് റാണക്കാണ് അധികാരത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ ആജീവനാന്ത ക്യാബിനറ്റ് പദവി നല്‍കിയത്.

പ്രതാപ് സിംഗ് റാണയുടെ പുത്രന്‍ വിശ്വജിത് റാണെ നിലവില്‍ ബി ജെ പി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയാണ്. 2017 നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് വിശ്വജിത്ത് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയത്.

ഈ വര്‍ഷമാദ്യം രാജ്യത്തെ മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം ഗോവയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് ബി ജെ പിയുടെ നാടകീയ നീക്കം. പൊരിയം നിയമസഭാ മണ്ഡലത്തില്‍ പിതാവും മകനും നേര്‍ക്കുനേര്‍ ഏറ്റുമിട്ടിയേക്കും എന്ന് വാര്‍ത്തകള്‍ ഉണ്ട്. അങ്ങനെ വന്നാല്‍ 11,000 ലെറെ വോട്ടുകള്‍ക്ക് താന്‍ പിതാവിനെ പരാജയപ്പെടുത്തുമെന്ന് വിശ്വജിത്ത് അവകാശപ്പെട്ടിരുന്നു.

Latest