Connect with us

Techno

ഏഴായിരം രൂപയില്‍ താഴെ വിലയുള്ള മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

ബജറ്റ് സ്മാര്‍ട്ട്ഫോണുകളുടെ വിപണി ഇന്ത്യയില്‍ സജീവമാണ്.

Published

|

Last Updated

ധികം പണം മുടക്കാതെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കും. ബജറ്റ് സ്മാര്‍ട്ട്ഫോണുകളുടെ വിപണി ഇന്ത്യയില്‍ സജീവമാണ്. ഏഴായിരം രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ നിരവധിയുണ്ട്.

റിലയന്‍സ് ജിയോഫോണ്‍ നെക്സ്റ്റ്

റിലയന്‍സ് ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്‌ഫോണിന് 6,499 രൂപയാണ് വില. അഡ്രിനോ 308 ജിപിയു, 1.3ജിഎച്ച്‌സെഡ് ക്വാഡ് കോര്‍ സ്നാപ്ഡ്രാഗണ്‍ 215 മൊബൈല്‍ പ്ലാറ്റ്ഫോം, 2 ജിബി എല്‍പിഡിഡിആര്‍3 റാം, 32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ്ഷന്‍, ഡ്യുവല്‍ സിം, 13എംപി ഓട്ടോഫോക്കസ് റിയര്‍ കാമറ, എല്‍ഇഡി ഫ്‌ളാഷ്, 8എംപി ഓട്ടോഫോക്കസ് ഫ്രണ്ട് കാമറ, 4ജി വോള്‍ട്ടി, 3,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍.

നോക്കിയ സി01 പ്ലസ്

നോക്കിയ സി01 പ്ലസ് സ്മാര്‍ട്ട്‌ഫോണിന് 5,999 രൂപയാണ് വില. ഐഎംജി 8322 ജിപിയു, 1.6ജിഎച്ച്‌സെഡ് ഒക്ടാ-കോര്‍ യൂണിസോക്ക് എസ്സി9863എ പ്രോസസര്‍, 2 ജിബി റാം, 16 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ്ഷന്‍, ആന്‍ഡ്രോയിഡ് 11 ഗോ എഡിഷന്‍, ഡ്യുവല്‍ സിം, എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 5 എംപി പിന്‍ കാമറ, 5 എംപി ഫ്രണ്ട് ഫേസിംഗ് കാമറ, 4ജി വോള്‍ട്ടി, 3,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകള്‍.

സാംസങ് ഗാലക്‌സി എം01 കോര്‍

സാംസങ് ഗാലക്‌സി എം01 സ്മാര്‍ട്ട്‌ഫോണിന് 4,999 രൂപയാണ് വില. ഈ ഫോണിന്റെ സവിശേഷതകള്‍ 1.5ജിഎച്ച്‌സെഡ് ക്വാഡ് കോര്‍ മീഡിയടെക് എംടി6739 64ബിറ്റ് പ്രോസസര്‍, പവര്‍വിആര്‍ റോഗ് ജിഇ8100 ജിപിയു, 1 ജിബി /2 ജിബി റാം, 16 ജിബി /32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ എക്‌സ്പാന്‍ഡ്ഷന്‍, ആന്‍ഡ്രോയിഡ് 10 ഗോ എഡിഷന്‍, ഡ്യുവല്‍ സിം, 8 എംപി പിന്‍ കാമറ, 5എംപി ഫ്രണ്ട് കാമറ, ഡ്യുവല്‍ 4ജി വോള്‍ട്ടി, 3,000 എംഎഎച്ച് ബാറ്ററി എന്നിവയാണ്.

ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 5എ

ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 5എ സ്മാര്‍ട്ട്‌ഫോണിന് 6,499 രൂപയാണ് വില. 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, 1.8ജിഎച്ച്‌സെഡ് ക്വാഡ് കോര്‍ മീഡിയടെക് ഹീലിയോ എ20 പ്രൊസസര്‍, 2 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ്ഷന്‍, ആന്‍ഡ്രോയിഡ് 11 ഗോ എഡിഷന്‍ ബേസ്ഡഡ് എക്‌സ്ഒഎസ് 7.6, ഡ്യുവല്‍ സിം, 8 എംപി പിന്‍ കാമറ, 8 എംപി ഫ്രണ്ട് കാമറ, ഡ്യുവല്‍ 4ജി വോള്‍ട്ടി, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍.

നോക്കിയ സി3 2020

നോക്കിയ സി3 2020 സ്മാര്‍ട്ട്‌ഫോണിന് 6,999 രൂപയാണ് വില. ഐഎംജി 8322 ജിപിയു, 1.6ജിഎച്ച്‌സെഡ് ഒക്ടാ-കോര്‍ യൂണിസോക്ക് എസ് സി9863എ പ്രോസസര്‍, 2 ജിബി റാം, 16 ജിബി സ്റ്റോറേജ് / 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്‌സ്പാന്‍ഡ്ഷന്‍, ആന്‍ഡ്രോയിഡ് 10, ഡ്യുവല്‍ സിം, എഫ്/2.0 അപ്പേര്‍ച്ചറുള്ള 8 എംപി പിന്‍ കാമറ, എല്‍ഇഡി ഫ്‌ളാഷ്, 5 എംപി ഫ്രണ്ട് ഫേസിംഗ് കാമറ, 4ജി വോള്‍ട്ടി, 3,040 എംഎഎച്ച് ബാറ്ററി എന്നിവയാണ് നോക്കിയ സി3 2020 സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകള്‍.

ഐറ്റല്‍ വിഷന്‍ 2എസ്

ഐറ്റല്‍ വിഷന്‍ 2എസ് സ്മാര്‍ട്ട്‌ഫോണിന് 6,999 രൂപയാണ് വില. 6.52 ഇഞ്ച് എച്ച്ഡി+ ഐപിഎസ് വാട്ടര്‍ഡ്രോപ്പ് ഡിസ്‌പ്ലേ, എഐ പവര്‍ മാസ്റ്ററോട് കൂടിയ 5000എംഎഎച്ച് ബാറ്ററി, 2 ജിബി റാം, 32ജിബി റോം, 8 എംപി ഡ്യുവല്‍ എഐ പിന്‍ കാമറ, 5 എംപി സെല്‍ഫി കാമറ എന്നിവയാണ് ഐറ്റല്‍ വിഷന്‍ 2എസ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍.

 

Latest