Connect with us

Kerala

വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍

സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മോഷണം നടത്തിയ പ്രതി അരുണ്‍.

Published

|

Last Updated

നെയ്യാറ്റിന്‍കര | പൊഴിയൂര്‍ പാവറയില്‍ വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍. പാറശ്ശാല കരുമാനൂര്‍ സ്വദേശിയായ അരുണിനെയാണ് പൊഴിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തിയ പ്രതി റോഡിലൂടെ നടന്നുപോകുന്ന വീട്ടമ്മയുടെ മാല മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു. വീടിനു സമീപത്തുള്ള പള്ളിയിലേക്ക് നടന്നുപോകുമ്പോഴാണ് സൗമ്യയുടെ മാല പ്രതി കവര്‍ച്ച ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മോഷണം നടത്തിയ ശേഷം പ്രതി മാല പാറശ്ശാലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തിയതായും പോലീസ് കണ്ടെത്തി.സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മോഷണം നടത്തിയ പ്രതി അരുണ്‍.

Latest