Connect with us

ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് പിടിയില്‍.
ഇടുക്കി കാഞ്ചിയാറില്‍ പ്രീപ്രൈമറി അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ ഭര്‍ത്താവ് വിജേഷാണ് കുമളിക്കു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നു പിടിയിലായത്.

അനുമോളെ കൊലപ്പെടുത്തിയശേഷം ഇയാള്‍ ഒളിവില്‍ പോയി എന്നാണു കരുതുന്നത്. ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു ക്ഷതമേറ്റു രക്തം വാര്‍ന്നാണു മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

വീഡിയോ കാണാം