Connect with us

Kerala

തലശ്ശേരി ഇരട്ടക്കൊല; സി പി എമ്മിനെതിരെ ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്

പ്രതികളെല്ലാം സി പി എം പ്രവര്‍ത്തകരാണെന്ന് ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്

Published

|

Last Updated

തലശ്ശേരി | തലശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ സി പി എമ്മിനെതിരെ ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. പ്രതികളെല്ലാം സി പി എം പ്രവര്‍ത്തകരാണെന്ന് ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.

കേസിലെ പ്രധാന പ്രതി പാറായി ബാബു ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ്. ലഹരി മാഫിയ വളരുന്നത് സി പി എം തണലിലാണെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.