Connect with us

Techno

ഐഫോണ്‍ 15 ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി ടാറ്റ

ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, ലക്സ്ഷെയര്‍ എന്നിവയ്ക്ക് ശേഷം ആപ്പിളിന്റെ നാലാമത്തെ കരാര്‍ കമ്പനിയായി മാറുകയാണ് ടാറ്റ ഗ്രൂപ്പ്.

Published

|

Last Updated

ന്യൂഡല്‍ഹി| അടുത്ത ഐഫോണ്‍ സീരീസിലെ ഡിവൈസുകളായ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവ ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ട്. ട്രെന്‍ഡ്‌ഫോഴ്‌സ് ആണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് മോഡലുകള്‍ക്കുള്ള ഓര്‍ഡര്‍ ആപ്പിള്‍ ടാറ്റയ്ക്ക് കൈമാറിയതായും ട്രെന്‍ഡ്‌ഫോഴ്‌സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഐഫോണ്‍ സീരീസിലെ ആദ്യ ഡിവൈസുകള്‍ ഇന്ത്യയില്‍ തന്നെയാകും ഉത്പാദിപ്പിക്കപ്പെടുക.

ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, ലക്സ്ഷെയര്‍ എന്നിവയ്ക്ക് ശേഷം ആപ്പിളിന്റെ നാലാമത്തെ കരാര്‍ കമ്പനിയായി മാറുകയാണ് ടാറ്റ ഗ്രൂപ്പ്. ഇന്ത്യയിലെ ആപ്പിളിന്റെ മുന്‍ കരാറുകാരായ വിസ്ട്രോണിന്റെ ഐഫോണ്‍ പ്ലാന്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യ വിടാന്‍ വിസ്ട്രോണ്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ പ്ലാന്റ് സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ് തീരുമാനമെടുത്തത്.

2023 -ല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണുകളുടെ ഭൂരിഭാഗവും ഫോക്സ്‌കോണിന്റെ പ്ലാന്റില്‍ നിന്നാവും പുറത്തിറങ്ങുക. ഐഫോണ്‍ 15 മോഡലുകളുടെ 25 ശതമാനം ലക്സ്ഷെയറും നിര്‍മിക്കും. ഐഫോണ്‍ 15 പ്ലസ് മോഡലുകളുടെ 35 ശതമാനവും ഐഫോണ്‍ 15 പ്രോ മോഡലുകളുടെ 30 ശതമാനവും പെഗാട്രോണിന്റെ പ്ലാന്റുകളില്‍ നിന്നും വിപണിയില്‍ എത്തും.

 

 

 

---- facebook comment plugin here -----

Latest