Connect with us

National

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ്: മത്സരരംഗത്ത് നടന്‍ വിജയ്യുടെ ആരാധക സംഘടന വിജയ് മക്കള്‍ ഇയക്കവും

വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെന്നാണ് വിവരം. തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിജയ് സമ്മതിച്ചിട്ടുണ്ട്.

Published

|

Last Updated

ചെന്നൈ| തമിഴ്നാട്ടില്‍ അടുത്തമാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടന്‍ വിജയ്യുടെ ആരാധകരുടെ സംഘടനയുമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ് ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളില്‍ നടക്കുന്നത്. ഇതില്‍ മത്സരിക്കാന്‍ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന് വിജയ് അനുമതി നല്‍കി.

വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെന്നാണ് വിവരം. തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിജയ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അംഗങ്ങള്‍ സ്വന്തം നിലയില്‍ മത്സരിക്കണമെന്നാണ് നിര്‍ദേശം.

 

Latest