Connect with us

saadiyya conference

താജുല്‍ ഉലമ- നൂറുല്‍ ഉലമ ആണ്ടുനേര്‍ച്ചക്ക് പ്രൗഢ തുടക്കം; സാംസ്‌കാരിക സമ്മേളനം സൗഹൃദ വേദിയായി

ബിരുദദാന സമ്മേളനത്തോടെ ബുധനാഴ്ച സമാപിക്കും.

Published

|

Last Updated

ദേളി | നാല് പതിറ്റാണ്ട് കാലം സഅദിയ്യയെ  മുന്നില്‍നിന്നു നയിച്ച താജുല്‍ ഉലമയുടെയും  നൂറുല്‍ ഉലമയുടെയും ആണ്ടുനേര്‍ച്ചക്ക് സഅദാബാദില്‍ സാംസ്‌കാരിക സമ്മേളനത്തോടെ പ്രൗഢ തുടക്കം. ബിരുദദാന സമ്മേളനത്തോടെ ബുധനാഴ്ച സമാപിക്കും.

ആണ്ടുനേര്‍ച്ചക്ക് മുന്നോടിയായി എട്ടിക്കുളം താജുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് ജുനൈദ് തങ്ങള്‍ മാട്ടൂലും സഈദ് മുസ്ലിയാര്‍ ഖബര്‍ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങള്‍ പാനൂരും നേതൃത്വം നൽകി. സഅദാബാദില്‍ നൂറുല്‍ ഉലമ മഖാം സിയാറത്തിന് ശേഷം  സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക ഉയര്‍ത്തി. ബുധന്‍ രാവിലെ ആറിന് താജുല്‍ ഉലമ- നൂറുല്‍  ഉലമ മൗലിദ് നടക്കും. പത്ത് മണിക്ക് സഅദി സംഗമവും 10.30ന് അലുംനി മീറ്റും 12ന് സ്ഥാന വസ്ത്ര വിതരണവും ഒരു മണിക്ക് പ്രവാസി സംഗമവും രണ്ടിന് പ്രാസ്ഥാനിക സംഗമവും നടക്കും. മുഹമ്മദലി സഖാഫിയുടെ അധ്യക്ഷതയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുർറഹ്‌മാന്‍ ദാരിമി ഉദ്‌ബോധനവും നടത്തും.

വൈകിട്ട് അഞ്ചിന് സമാപന സനദ് ദാന പ്രാര്‍ഥനാ  സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളൂടെ പ്രാര്‍ഥനയോടെ ആരംഭിക്കും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ സനദ് ദാനവും സഅദിയ്യ പ്രിന്‍സിപ്പല്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രഭാഷണവും പേരോട് അബ്ദുർറഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണവും നടത്തും. കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, ഹസന്‍ മുസ്ലിയാര്‍ വയനാട്, അബ്ദുല്‍ ഹമീദ് മുസ്ല്യാര്‍ മാണി, കെ കെ ഹുസ്സൈന്‍ ബാഖവി, എം വി അബ്ദുർറഹ്‌മാന്‍ മുസ്ലിയാര്‍ പരിയാരം, വി പി എം ഫൈസി വില്യാപ്പള്ളി, കൂറ്റമ്പാറ അബ്ദുർറഹ്‌മാന്‍ ദാരിമി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ശാഫി സഅദി ബാംഗ്ലൂര്‍, സി എന്‍ ജാഫര്‍ സംസാരിക്കും.

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. നാല് പതിറ്റാണ്ടോളം കാലം സഅദിയ്യയുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമായ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിനെ ആദിരിക്കും. കെ പി ഹുസ്സൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറയും.