Connect with us

Malappuram

കേരള മുസ്്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം; എസ് വൈ എസ് വിളംബര റാലി സംഘടിപ്പിച്ചു

സിയാറത്ത് യാത്ര ഇന്ന്

Published

|

Last Updated

മലപ്പുറം | വെള്ളിയാഴ്ച മലപ്പുറത്ത് നടക്കുന്ന കേരള മുസ്്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ എക്‌സിക്യൂട്ടീവ് വിളംബര റാലി നടത്തി. മലപ്പുറം വലിയങ്ങാടിയിൽ സജ്ജീകരിച്ച കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ  നഗരിയിലാണ് സമ്മേളനം നടക്കുന്നത്.

ജില്ലാ പ്രസിഡന്റ് ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, ജനറല്‍ സെക്രട്ടറി വി പി എം ഇസ്ഹാഖ്, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്‌സനി ഐദ്രൂസി, സയ്യിദ് മുര്‍തളാ ശിഹാബ് സഖാഫി, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, കരുവള്ളി അബ്ദുർറഹീം, യൂസുഫ് സഅദി പൂങ്ങോട്, സിദ്ദീഖ് സഖാഫി വഴിക്കടവ്, പി പി മുജീബ് റഹ്മാന്‍, ശക്കീര്‍ അരിമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കി.

സമ്മേളന നഗരിയിലെത്തിയ റാലിയെ കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്തഫ കോഡൂരിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

 

സിയാറത്ത് യാത്ര ഇന്ന്
മലപ്പുറം | ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായി സമസ്ത മലപ്പുറം മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സിയാറത്ത് യാത്ര ഇന്ന് വൈകുന്നേരം നാലിന് നടക്കും. പുല്ലാര ശുഹദാക്കള്‍, പാണക്കാട് മഖാം, ഒ കെ ഉസ്താദ് മഖാം, കൂട്ടിലങ്ങാടി ബാപ്പു ഉസ്താദ് മഖാം എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വൈകുന്നേരം 5.30ന് മലപ്പറം ശുഹദാക്കള്‍ മഖാമില്‍ സമാപിക്കും. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട് പ്രാര്‍ഥന നടത്തും.

കൂട്ടിലങ്ങാടിയില്‍ നിന്ന് ആരംഭിക്കുന്ന സിയാറത്ത് യാത്രക്ക് ഉമര്‍ മുസ്്ലിയാര്‍ പള്ളിപ്പുറം, ഇ എം അസീസ് മൗലവി, ഹംസ ഫൈസി എന്നിവരും ഒതുക്കുങ്ങലില്‍ നിന്ന് ആരംഭിക്കുന്ന യാത്രക്ക് ഒ കെ അബ്ദുറഷീദ് മുസ്്ലിയാര്‍, അബ്ദുന്നാസര്‍ സഖാഫി പൊന്മള, കെ പി ബീരാന്‍ കുട്ടി മുസ്്ലിയാര്‍, പി സുബൈര്‍ കോഡൂര്‍ എന്നിവരും നേതൃത്വം നല്‍കും.

പുല്ലാരയില്‍ നിന്ന് ആരംഭിക്കുന്ന യാത്രക്ക് സയ്യിദ് അബൂബക്കര്‍ ഐദ്രൂസി പൂക്കോട്ടൂര്‍, ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാ, പാണക്കാട് നിന്നും ആരംഭിക്കുന്ന യാത്രക്ക് സയ്യിദ് തുറാബ് തങ്ങള്‍, മുസ്തഫ മുസ്്ലിയാര്‍ പട്ടര്‍ക്കടവ്, അലി മുസ്്ലിയാര്‍ പാണക്കാട് എന്നിവർ നേതൃത്വം നല്‍കും.

 

Latest