Connect with us

Kerala

താന്‍ പഴയ എസ് എഫ് ഐക്കാരനാണെന്നും എം വി ഗോവിന്ദന് അറിയില്ലെന്നും സുരേഷ് ഗോപി

പദയാത്ര ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമെന്ന് പറയുന്നവരോട് എന്ത് പറയാനാണെന്നും സുരേഷ് ഗോപി

Published

|

Last Updated

തൃശൂര്‍ | താന്‍ പഴയ എസ് എഫ് ഐക്കാരനാണെന്നും അത് വിജയനും നായനാര്‍ക്കും അറിയാം. പക്ഷേ ഗോവിന്ദനറിയില്ലെന്നും നടന്‍ സൂരേഷ് ഗോപി. കരുവന്നൂരില്‍ ഇ ഡി വരുന്നത് സുരേഷ് ഗോപിയെ സഹായിക്കാനാണെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു സുരേഷ്‌ഗോപി. പദയാത്ര ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമെന്ന് പറയുന്നവരോട് എന്ത് പറയാനാണെന്നും സുരേഷ് ഗോപി ചോദിച്ചു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ ഡി അന്വേഷണം തന്നെ സഹായിക്കാനെന്ന സി പി എം ആരോപണം സുരേഷ് ഗോപി തള്ളി. കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണ് ഇത്തരം ആരോപണമുന്നയിക്കുന്നത്. ഇഡി വന്നശേഷമല്ല ഞാനീ വിഷയം ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറില്‍ വിഷയത്തിലിടപെടുമെന്നു സൂചന നല്‍കിയിരുന്നു. ഒരു കൊല്ലം കഴിഞ്ഞാണ് പദയാത്ര നടത്തിയത്. പദയാത്രയുടെ ചില വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പദയാത്രക്കു ശരീരം പൂര്‍ണമായി വഴങ്ങിയില്ല. അതാണ്അസ്വസ്ഥത ഉണ്ടാക്കിയത്. മറ്റിടങ്ങളിലും പദയാത്രകള്‍ക്കൊപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു

 

Latest