Connect with us

From the print

ആരവമുയര്‍ന്നു; ഇനി ആവേശദിനങ്ങള്‍

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സിറാജിന്റെ പ്രചാരണവുമായി പ്രാസ്ഥാനിക നേതൃത്വം അങ്ങാടികളിലൊന്നാകെ അണിനിരന്നു.

Published

|

Last Updated

കോഴിക്കോട്ട് സിറാജ് ക്യാമ്പയിനിന്റെ ഭാഗമായി നടന്ന സിറാജാരവത്തിൽ സെല്ലുലാർ മൊബൈൽ ഷോപ്പുടമ പ്രതീഷിനെ പബ്ലിഷർ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ വരിചേർക്കുന്നു

കോഴിക്കോട് | ഇന്നലത്തെ സായാഹ്നം സിറാജിന്റേതായിരുന്നു. തെരുവുകളില്‍ സിറാജ് എന്ന വികാരം അലകടലായി ഉയര്‍ന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സിറാജിന്റെ പ്രചാരണവുമായി പ്രാസ്ഥാനിക നേതൃത്വം അങ്ങാടികളിലൊന്നാകെ അണിനിരന്നു. പത്രത്തിന് പുതിയ ആവേശവും അംഗീകാരവും കൈവരിക്കുന്നതായി സിറാജാരവം. സംസ്ഥാനത്തെ 135 കേന്ദ്രങ്ങളില്‍ പ്രസ്ഥാനത്തിന്റെ നാനാതുറകളിലുള്ള നേതാക്കള്‍ ഒരേസമയം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയായിരുന്നു. മലപ്പുറത്ത് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, പി എം മുസ്തഫ കോഡൂര്‍, സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറാജാരവം സംഘടിപ്പിച്ചത്.

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സിറാജാരവത്തിന് സിറാജ് പബ്ലിഷര്‍ സി മുഹമ്മദ് ഫൈസി, മജീദ് കക്കാട്, ജി അബൂബക്കര്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, മുഹമ്മദ് പറവൂര്‍, കൈരളി അബ്ദുര്‍റഹ്മാന്‍ ഹാജി നേതൃത്വം നല്‍കി.

കോട്ടക്കലില്‍ പൊന്‍മള മൊയ്തീന്‍ കുട്ടി ബാഖവി, സയ്യിദ് സ്വലാഹുദ്ദീന്‍ തങ്ങള്‍, ബശീര്‍ ഹാജി പടിക്കല്‍, സുലൈമാന്‍ ഹാജി ഇന്ത്യനൂര്‍, സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് മുട്ടനൂരും വടകരയില്‍ അബ്ദുര്‍റശീദ് മുസ്ലിയാര്‍ ആയഞ്ചേരി, വി പി കെ അബൂബക്കര്‍ ഹാജി, അബ്ദുസ്സലാം വടകര എന്നിവരും നേതൃത്വം നല്‍കി.

കാസര്‍കോട്ട് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് സംബന്ധിച്ചു.

കണ്ണൂരില്‍ മുഹമ്മദ് സഖാഫി ചൊക്ലി, ഹനീഫ് പാനൂര്‍, അബ്ദുര്‍റസാഖ് മാണിയൂര്‍, പി കെ അബ്ദുര്‍റഹ്മാന്‍, മുസമ്മില്‍ ചൊവ്വ, റഫീഖ് അണിയാരം നേതൃത്വം നല്‍കി.

Content Highlights:
The grand celebrations have officially begun, marking the start of exciting days ahead across the state. Enthusiastic crowds gathered in large numbers to participate in the thrilling events and festivities. Further updates regarding scheduled activities and upcoming programs will follow continuously.