Connect with us

KV Thomas against Sudhakaran

മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമര്‍ശം മര്യാദകെട്ടത്: കെ വി തോമസ്

തെറിപറയുന്ന ബ്രിഗേഡുകള്‍ നാടിന് ശാപം

Published

|

Last Updated

കൊച്ചി | കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വിമര്‍ശനവുമായി കെ വി തോമസ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ നടത്തിയ വിമര്‍ശനം മര്യാദകെട്ടതാണെന്ന് തോമസ് കുറ്റപ്പെടുത്തി. പരാമര്‍ശം കെ പി സി സി പ്രസിഡന്റിന്റെ പദവിക്ക് യോജിക്കുന്നതല്ല. സുധാകരന്‍ നിരന്തരം അധിക്ഷേപം നടത്തുന്നയാളാണ്. സുധാകരനും അദ്ദേഹത്തിന്റെ ബ്രിഗേഡും തനിക്കെതിരെ വളരെ മോശമായാണ് പ്രതികരിക്കുന്നത്. തെറിപറയുന്ന ബ്രിഗേഡുകള്‍ നാടിന് ശാപമാണെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.