Connect with us

Health

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ അവോക്കാഡോ സഹായിക്കുമെന്ന് പഠനം

ശരീരഭാരം കുറയ്ക്കാനും അവോക്കാഡോ കഴിക്കുന്നത് ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Published

|

Last Updated

സാക്രമെന്റോ| നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പഴമാണ് അവോക്കാഡോ അഥവാ വെണ്ണപ്പഴം. അവോക്കാഡോ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നു. അവോക്കാഡോയില്‍ നല്ല കൊഴുപ്പ് നിറഞ്ഞതിനാല്‍ ശരീരത്തിലെ എല്‍ഡിഎല്‍ അളവ് വര്‍ധിപ്പിക്കാതെ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ അവ ശരീരത്തെ സഹായിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ശരീരഭാരം കുറയ്ക്കാനും അവോക്കാഡോ കഴിക്കുന്നത് ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അവോക്കാഡോയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. വിശപ്പ് കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത കുറയ്ക്കാനും കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാനും അവോക്കാഡോ സഹായിക്കുന്നു. വിറ്റാമിനുകള്‍ സി, ഇ, കെ, ബി6 എന്നിവയും കൂടാതെ റൈബോഫ്‌ലേവിന്‍, നിയാസിന്‍, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം, ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് അവോക്കാഡോ.

കണ്ണുകളുടെ ആരോഗ്യത്തിനും അവോക്കാഡോ കഴിക്കുന്നത് നല്ലത്. കാരണം അവോക്കാഡോയില്‍ കരോട്ടിനോയിഡുകള്‍ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളിലെ ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഒരു വാഴപ്പഴത്തേക്കാള്‍ കൂടുതല്‍ പൊട്ടാസ്യം അവോക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. 14 ശതമാനം പൊട്ടാസ്യം അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്നു. അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡും വൈറ്റമിന്‍ ഇയും രക്തയോട്ടം വര്‍ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

 

---- facebook comment plugin here -----

Latest