Connect with us

Kerala

ആയിരം കപ്പൽ നേട്ടവുമായി വിഴിഞ്ഞം ചരിത്രത്തിലേക്ക്; എംഎസ്സി ലൂസിയാന ഇന്ന് നങ്കൂരമിടും

പ്രവർത്തനം തുടങ്ങി രണ്ട് വർഷം തികയുന്നതിന് മുൻപ് തന്നെ ആയിരം കപ്പലുകൾ കൈകാര്യം ചെയ്യാനായി എന്നത് ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തെ മാറ്റുകയാണ്.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തന ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ നാഴികക്കല്ല് ഇന്ന് പിന്നിടും. തുറമുഖത്ത് എത്തുന്ന ആയിരാമത്തെ വാണിജ്യ കപ്പലിനെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് വിഴിഞ്ഞം. എംഎസ്സി ലൂസിയാന എന്ന ഭീമൻ മദർഷിപ്പ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ തുറമുഖത്ത് എത്തിച്ചേരും.

പ്രവർത്തനം തുടങ്ങി രണ്ട് വർഷം തികയുന്നതിന് മുൻപ് തന്നെ ആയിരം കപ്പലുകൾ കൈകാര്യം ചെയ്യാനായി എന്നത് ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തെ മാറ്റുകയാണ്. വിഴിഞ്ഞം നിവാസികളായ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ വാട്ടർ ലൈൻ ഷിപ്പിങ് ആൻസ് ലോജിസ്റ്റിക്സ് തന്നെയാണ് ഈ കപ്പലിന്റെയും മൂറിങ് നടത്തുന്നത്. 2024 ജൂലൈ 11ന് സൺഫെർണാണ്ടോ എന്ന ആദ്യ കപ്പൽ എത്തിയപ്പോഴും ഇവരായിരുന്നു മേൽനോട്ടം വഹിച്ചത്.

തുറമുഖത്തിന്റെ പൂർണ്ണമായ വാണിജ്യ പ്രവർത്തനങ്ങൾ 2024 ഡിസംബർ 3നാണ് ആരംഭിച്ചത്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ 20 ലക്ഷം ടിഇയു കൈകാര്യം ചെയ്ത് രാജ്യത്തെ ഏറ്റവും വേഗതയേറിയ വളർച്ചാ റെക്കോർഡും വിഴിഞ്ഞം സ്വന്തമാക്കിയിരുന്നു.

ഈ അപൂർവ്വ നേട്ടം ആഘോഷമാക്കാൻ ഇന്ന് സെക്രട്ടേറിയറ്റ് നടയിൽ ആയിരം തിരികൾ തെളിയിച്ച് കപ്പൽ മാതൃക തീർക്കുമെന്ന് വി മാക് സെക്രട്ടറി ഏലിയാസ് ജോൺ അറിയിച്ചു.

Content Highlights

Vizhinjam International Seaport is making global history by welcoming its 1000th ship, MSC Luciana, today evening. It becomes the first port globally to handle 1000 ships within 1.5 years of operation. The port started its commercial operations on December 3, 2024, after welcoming its first ship in July.

---- facebook comment plugin here -----

Latest