Connect with us

Kerala

വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി; മലപ്പുറത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു

പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു സംഘര്‍ഷം

Published

|

Last Updated

മലപ്പുറം | വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിച്ചു. പെരിന്തല്‍മണ്ണ താഴെക്കോട് പി ടി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. പരുക്കേറ്റ വിദ്യാര്‍ഥികളെ മഞ്ചേരി മെഡിക്കല്‍ കോളജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

സ്‌കൂളിലെ ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതില്‍ നടപടി നേരിട്ട വിദ്യാര്‍ഥി പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. നടപടി നേരിട്ട വിദ്യാര്‍ഥിയാണ് മൂന്ന് പേരെ കുത്തി പരുക്കേല്‍പ്പിച്ചത്.

 

---- facebook comment plugin here -----

Latest