Connect with us

Kerala

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്റ്റീവിന്‍ ചാണ്ടി (14) ആണ് മരിച്ചത്.

Published

|

Last Updated

തിരുവല്ല | ചാത്തങ്കേരി മണിമലയാറ്റില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മേപ്രാല്‍ മണമേല്‍പറമ്പില്‍ ചാണ്ടി വര്‍ഗീസിന്റെയും (സുനില്‍) തിരുവന്‍വണ്ടൂര്‍ പത്തായപറമ്പില്‍ വിന്‍സി ചാണ്ടിയുടെയും (ആസ്‌ത്രേലിയ) മകന്‍ സ്റ്റീവിന്‍ ചാണ്ടി (14) ആണ് മരിച്ചത്. തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഇന്ന് വൈകിട്ട് ചാത്തങ്കേരി കോണ്‍കോട് കടവിലാണ് സംഭവം. വാര്‍ഷിക പരീക്ഷ കഴിഞ്ഞ് കൂട്ടുകാര്‍ ഒരുമിച്ച് ആറ്റില്‍ പോയത്. കാല്‍ വഴുതി വീണ സ്റ്റീവിന്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങുന്നത് കണ്ട് കൂട്ടുകാര്‍ ബഹളം ച്ചു. ഇതോടെ സമീപത്ത് നെല്‍പ്പാടത്ത് നിന്നും നെല്ലു കയറ്റുകയായിരുന്ന തൊഴിലാളികള്‍ എത്തി കുട്ടിയെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ചു.

സ്റ്റെഫി മേരി ചാണ്ടി സ്റ്റീവിന്റെ സഹോദരിയാണ്. സംസ്‌കാരം പിന്നീട്.

 

---- facebook comment plugin here -----

Latest